Prayers to Virgin Mary മാതാവിനോടുള്ള പ്രാർത്ഥനകൾ
Hail Mary
നന്മ നിറഞ്ഞ
Hail Mary, full of grace. The Lord is with thee. Blessed art thou amongst women, and blessed is the fruit of thy womb, Jesus.
Holy Mary, Mother of God, pray for us sinners, now and at the hour of our death.
Amen.
നന്മനിറഞ്ഞ മറിയമേ, സ്വസ്തി! കര്‍ത്താവ് അങ്ങയോടുകൂടെ; സ്ത്രീകളില്‍ അങ്ങു
അനുഗ്രഹിക്കപ്പെട്ടവാളാകുന്നു, അങ്ങയുടെ ഉദരത്തിന്‍ ഫലമായ ഈശോ
അനുഗ്രഹിക്കപ്പെട്ടവനാകുന്നു.
പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് ആപേക്ഷിക്കണമേ.
ആമേന്‍..
Memorare
എത്രയും ദയയുള്ള മാതാവേ
Remember, O most gracious Virgin Mary, that never was it known that any one who fled to thy protection, implored thy help or sought thy intercession, was left unaided.Inspired by this confidence, We fly unto thee, O Virgin of virgins my Mother; to thee do we come, before thee we stand, sinful and sorrowful; O Mother of the Word Incarnate, despise not our petitions, but in thy mercy hear and answer them.
Amen.
എത്രയും ദയയുള്ള മാതാവേ, നിന്റെ സങ്കേതത്തില്‍ ഓടിവന്ന് നിന്റെ സഹായം തേടി നിന്റെ മദ്ധ്യസ്ഥം അപേക്ഷിച്ചവരില്‍ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി ലോകത്തില്‍
കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ ഓര്‍ക്കണമെ. കന്യകകളുടെ രാജ്ഞിയായ കന്യകയേ ദയയുള്ള മാതാവേ ഈ വിശ്വാസത്തില്‍ ധൈര്യപ്പെട്ടു നിന്റെ തൃപ്പാദത്തില്‍ ഞാന്‍ അണയുന്നു. വിലപിച്ചു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്റെ ദയാദിക്യത്തെ കാത്തുകൊണ്ട് നിന്റെ സന്നിധിയില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍ മാതാവേ! എന്റെ അമ്മേ എന്റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളണമേ.
ആമേന്‍.
Prayer to Virgin Mary for protection
മാതാവിനോടുള്ള സംരക്ഷണ പ്രാർത്ഥന
“O Mary, you shine continuously along our journey as a sign of salvation and hope.
“We entrust ourselves to you, Health of the Sick, who at the Cross were near to the pain of Jesus, keeping your faith firm.
“You, Salvation of the Roman people, know what we need, and we trust that you will provide for those needs so that, as at Cana of Galilee, joy and celebration may return after this moment of trial.
“Help us, Mother of Divine Love, to conform ourselves to the will of the Father and to do what Jesus tells us, He who took our sufferings upon Himself, and took up our sorrows to bring us, through the Cross, to the joy of the Resurrection. Amen.
“We seek refuge under your protection, O Holy Mother of God. Do not despise our pleas – we who are put to the test – and deliver us from every danger, O glorious and blessed Virgin.”
ദൈവമാതാവായ പരിശുദ്ധ കന്യാമറിയമേ, മനുഷ്യകുലം മുഴുവന്റെയും മാതാവും മദ്ധ്യസ്ഥയും സഹായവും സംരക്ഷകയുമാകുവാന്‍ ദൈവം മുന്‍കൂട്ടി തിരഞ്ഞെടുത്തിരിക്കുന്ന അങ്ങയെ ഞങ്ങള്‍ വണങ്ങുന്നു. ഞങ്ങളുടെ കുടുംബത്തിന്റെ മാതാവും സംരക്ഷകയുമായി ഇന്ന് ഞങ്ങള്‍ അങ്ങയെ സ്വീകരിക്കുന്നു.
അമ്മേ, അങ്ങയുടെ ശക്തമായ സംരക്ഷണത്താല്‍ ആത്മീയവും ശാരീരികവുമായ എല്ലാ ആപത്തുകളില്‍ നിന്നും പ്രത്യേകിച്ച് പൈശാചിക ശക്തികളുടെ ഉപദ്രവങ്ങള്‍, അന്ഗ്നിബാധ, ജലപ്രളയം, ഇടിമിന്നല്‍, കൊടുങ്കാറ്റ്, ഭൂമികുലുക്കം, വാഹനാപകടങ്ങള്‍ എന്നിവയില്‍നിന്നും, കള്ളന്മാര്‍, അക്രമികള്‍ എന്നിവരില്‍നിന്നും ഞങ്ങളെയും ഞങ്ങളുടെ ഭവനങ്ങളെയും സംരക്ഷിക്കണമേ.
ഈ ഭവനത്തില്‍ വസിക്കുന്ന എല്ലാവരും അങ്ങയുടെ സ്വന്തമായതുകൊണ്ട് എല്ലാ അത്യാഹിതങ്ങളില്‍ നിന്നും ശാരീരിക അസുഖങ്ങളില്‍ നിന്നും ഞങ്ങളെ സംരക്ഷിക്കണമേ. ഏറ്റം പ്രധാനമായി പാപം വര്‍ജ്ജിക്കുന്നതിനും എല്ലാകാര്യത്തിലും ദൈവേഷ്ടം നിറവേറ്റിക്കൊണ്ട് ദൈവാനുഗ്രഹത്തില്‍ ജീവിക്കുന്നതിനും എന്നേക്കുമായി അങ്ങേക്കു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഞങ്ങള്‍ എല്ലാവര്‍ക്കുമായി അങ്ങേ തിരുക്കുമാരനോടു പ്രാര്‍ത്ഥിക്കേണമേ.
ആമ്മേന്‍
The Hail, Holy Queen
പരിശുദ്ധരാഞ്ജി
Hail, Holy Queen, Mother of Mercy,
our life, our sweetness and our hope.
To you do we cry, poor banished children of Eve.
To you do we send up our sighs,
mourning and weeping in this valley of tears
Turn then, most gracious advocate,
your eyes of mercy toward us, and after this exile
show unto us the blessed fruit of thy womb,Jesus.
O clement,
O loving,
O sweet Virgin Mary!
Amen.
പരിശുദ്ധ രജ്ഞീ കരുണയുള്ള മാതാവേ സ്വസ്തി! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി! ഹവ്വയുടെ പുറന്തള്ളപ്പെട്ട മക്കളായ ഞങ്ങള്‍ അങ്ങേ പക്കല്‍ നിലവിളിക്കുന്നു. കണ്ണുനീരിന്റെ ഈ താഴ്വരയില്‍ നിന്നു വിങ്ങിക്കരഞ്ഞ് അങ്ങേ പക്കല്‍ ഞങ്ങള്‍ നെടുവീര്‍പ്പിടുന്നു . ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനുശേഷം അങ്ങയുടെ ഉദരത്തിന്‍ അനുഗ്രഹീത ഫലമായ ഈശോയേ ഞങ്ങള്‍ക്കു കാണിച്ചു തരണമേ.കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാമറിയമേ.
ആമേന്‍.
Guardian Angel Prayer
കാവൽ മാലാഖയോട് ഉള്ള പ്രാർത്ഥന
Angel of God,
my guardian dear,
To whom God's love
commits me here,\n
Ever this day,
be at my side,
To light and guard,
Rule and guide.
Amen.
ദൈവത്തിന്റെ മഹിമയുള്ള പ്രഭുവും, എന്നെ ഭരിപ്പാനായി ദൈവം ഏൽപിച്ച വിശ്വാസവുമുള്ള എന്റെ കാവൽക്കാരനുമായ പരിശുദ്ധ മാലാഖയെ! അങ്ങയെ ഞാൻ വാഴ്ത്തുന്നു. അയോഗ്യനായ എന്നെ ഇത്രനാൾ ഇത്ര വിശ്വസ്തതയോടെ സഹായിക്കുകയും ആണ്മവിനെയും ശരീരത്തെയും കാത്തുരക്ഷിയ്ക്കുകയും ചെയ്‌യുന്ന
അങ്ങേക്ക് ഞാനെത്രയോ കടക്കാരനാകുന്നു. ഞാൻ ദുഷ്ട ശതൃക്കളിൽ നിന്നും രക്ഷിക്കപെട്ടു ദൈവപ്രസാദവരത്തിൽ മരണത്തോളം നിലനിൽപ്പാനും അങ്ങയോടു കൂടി സ്വർഗത്തിൽ നമ്മുടെ കർത്താവിനെ സദാ കാലം സ്തുതിപ്പാനുമായിട്ടു എന്നെ അങ്ങേക്ക് ഏല്പിച്ചിരിക്കുന്നു ...
ആമേന്‍.