General Christian Prayers പൊതുപ്രാർത്ഥനകൾ
Sign of the Cross (Small Version)
കുരിശടയാളം (ചെറുത്)
✝ In the name of the Father,
✝ and of the Son,
✝ and of the Holy Spirit
Amen.
✝ പിതാവിന്റെയും
✝ പുത്രന്റെയും
✝ പരിശുദ്ധാത്മാവിന്റെയും
നാമത്തില്‍,
ആമേന്‍.
Glory Be
ത്രീത്വ സ്തുതി
Glory be to the Father, and to the Son, and to the Holy Spirit, as it was in the beginning, is now, and ever shall be, world without end.
Amen.
പിതാവിനും † പുത്രനും † പരിശുദ്ധാത്മാവിനും സ്തുതി †
ആദിയിലേപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും,
ആമേന്‍..
The Apostles Creed
വിശ്വാസപ്രമാണം
I believe in God, the Father Almighty, Creator of Heaven and earth; and in Jesus Christ, His only Son, Our Lord, Who was conceived by the Holy Spirit, born of the Virgin Mary, suffered under Pontius Pilate, was crucified, died, and was buried. He descended into Hell. The third day He arose again from the dead; He ascended into Heaven, sitteth at the right hand of God, the Father Almighty; from thence He shall come to judge the living and the dead. I believe in the Holy Spirit, the holy Catholic Church, the communion of saints, the forgiveness of sins, the resurrection of the body, and the life everlasting.
Amen.
സര്‍വ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി കന്യകാമറിയത്തില്‍നിന്നു പിറന്നു; പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകള്‍ സഹിച്ച്, കുരിശില്‍ തറയ്ക്കപ്പെട്ട്, മരിച്ച് അടക്കപ്പെട്ടു; പാതാളത്തിലേക്കിറങ്ങി, മരിച്ചവരുടെ ഇടയില്‍നിന്നു മൂന്നാംനാള്‍ ഉയിര്‍ത്തു; സ്വര്‍ഗത്തിലേക്കെഴുന്നള്ളി, സര്‍വ്വശക്തിയുള്ള പിതാവിന്റെ വലത്തു ഭാഗത്തു ഇരിക്കുന്നു അവിടുന്ന് ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാസഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയര്‍പ്പിലും, നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു.
ആമേന്‍.
Act of Contrition
മനസ്താപപ്രകരണം
O my God, I am heartily sorry for having offended Thee, and I detest all my sins, because I dread the loss of heaven, and the pains of hell; but most of all because they offend Thee, My God, Who are all good and deserving of all my love. I firmly resolve, with the help of Thy grace, to confess my sins, to do penance, and to amend my life.
Amen.
എന്റെ ദൈവമേ ഏറ്റം നല്ലവനും എല്ലാറ്റിനും ഉപരിയായി സ്നേഹിക്കപ്പെടുവാന്‍ യോഗ്യനുമായ അങ്ങേക്കെതിരായി പാപം ചെയ്തുപോയതിനാല്‍ പൂര്‍ണ്ണ ഹൃദയത്തോടെ ഞാന്‍ മനസ്ഥപിക്കുകയും പാപങ്ങളെ വെറുക്കുകയും ചെയ്യുന്നു. അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു. എന്റെ പാപങ്ങളാല്‍ എന്റെ ആത്മാവിനെ ആശുദ്ധമാക്കിയതിനാലും സ്വര്‍ഗത്തെ നഷ്ടപ്പെടുത്തി നരകത്തിനു അര്‍ഹനായി(അര്‍ഹയായി) തീര്‍ന്നതിനാലും ഞാന്‍ ഖേദിക്കുന്നു. അങ്ങയുടെ പ്രസാദ വരസഹായത്താല്‍ പാപസാഹചര്യങ്ങളെ ഉപേക്ഷിക്കുമെന്നും മേലില്‍ പാപം ചെയ്കയില്ലെന്നും ദൃതമായി ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. ഏതെങ്കിലുമൊരു പാപം ചെയ്യുക എന്നതിനേക്കാള്‍ മരിക്കാനും ഞാന്‍ സന്നദ്ധനാ(സന്നദ്ധയാ)യിരിക്കുന്നു.
ആമേന്‍.
Prayer for Priests
വൈദീകർക്കു വേണ്ടിയുള്ള പ്രാർത്ഥന
O Jesus, eternal Priest,
keep your priests within the shelter of Your Sacred Heart,
where none may touch them.
Keep unstained their anointed hands,
which daily touch Your Sacred Body.
Keep unsullied their lips,
daily purpled with your Precious Blood.
Keep pure and unearthly their hearts,
sealed with the sublime mark of the priesthood.
Let Your holy love surround them and
shield them from the world's contagion.
Bless their labors with abundant fruit and
may the souls to whom they minister be their joy and consolation here and in heaven their beautiful and
everlasting crown. Amen.
നിത്യ പുരോഹിതനായ ഈശോ,അങ്ങേ ദാസന്‍മാരായ വൈദികര്‍ക്ക് യാതൊരാപത്തും വരാതെ അങ്ങേ തിരു ഹൃദയത്തില്‍ അഭയം നല്കണമേ.അങ്ങേ പരിശുദ്ധമായ ശരീരത്തെ ദിവസംതോറും എടുക്കുന്ന അവരുടെ അഭിഷിക്ത കരങ്ങളെ മലിനമാക്കാതെ കാക്കണമേ.അങ്ങേ വിലയേറിയ തിരുരക്തത്താല്‍ നനയുന്ന അവരുടെ നാവുകളെ നിര്‍മ്മലമായി കാത്തുക്കൊള്ളണമേ.ശ്രേഷ്ടമായ അങ്ങേ പൗരോഹിത്യത്തിന്റെ മഹനീയമുദ്ര പതിച്ചിരിയ്ക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളില്‍ നിന്ന് അകറ്റുകയും വിശുദ്ധമായി കാത്തുക്കൊള്ളുകയും ചെയ്യണമേ.അങ്ങേ ദിവ്യസ്നേഹം അവരെ ലോകതന്ത്രങ്ങളില്‍ നിന്നു സംരക്ഷിക്കട്ടെ.അവരുടെ പ്രയത്നങ്ങള്‍ ഫലസമൃദ്ധമായി ഭവിക്കട്ടെ.അവരുടെ ശുശ്രുഷ ലഭിക്കുന്നവര്‍ ഇഹത്തില്‍ അവരുടെ ആനന്ദവും ആശ്വാസവും പരത്തില്‍ നിത്യസൗഭാഗ്യത്തിന്റെ മകുടവും ആയിത്തീരട്ടെ. ആമ്മേന്‍.
ലോകരക്ഷകനായ ഈശോ, അങ്ങേ പുരോഹിതരെയും വൈദിക ശുശ്രുഷകരെയും ശുദ്ധികരിക്കേണമേ.
വൈദികരുടെ രാജ്ഞിയായ മറിയമേ, വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.
Sign of the Cross (Long Version)
കുരിശടയാളം (വലുത്)
By the sign of the cross deliver us from our enemies, you who are our God.
In the name of the Father, †
and of the Son, †
and of the † Holy Spirit.
Amen.
വിശുദ്ധ കുരിശിന്റെ അടയാളത്താൽ
ഞങ്ങളുടെ ശത്രുക്കളില്‍ നിന്നു ഞങ്ങളെ രക്ഷിക്കണമെ,
ഞങ്ങളുടെ തമ്പുരാനേ.
പിതാവിന്റെയും † പുത്രന്റെയും † പരിശുദ്ധാത്മാവിന്റെയും † നാമത്തില്‍,
ആമേന്‍.
Lord's Prayer
സ്വർഗ്ഗസ്ഥനായ
Our Father, Who art in heaven, hallowed be Thy name; Thy kingdom come; Thy will be done on earth as it is in heaven.
Give us this day our daily bread; and forgive us our trespasses as we forgive those who trespass against us; and lead us not into temptation, but deliver us from evil.
Amen.
സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ; അങ്ങയുടെ രാജ്യം വരണമേ.അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.
അന്നന്നു വേണ്ട ആഹാരം ഇന്നും ഞങ്ങള്‍ക്കു തരണമേ. ഞങ്ങളോടു തെറ്റു ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കേണമേ; ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ, തിന്മയില്‍നിന്നും ഞങ്ങളെ രക്ഷിക്കണമേ.
ആമേന്‍.
The Confiteor
കുമ്പസാരത്തിനുള്ള ജപം
I confess to almighty God, and to you, my brothers and sisters, that I have sinned through my own fault, in my thoughts, and in my words, in what I have done, and in what I have failed to do;
Through my fault,
Through my fault,
Through my most grievous fault;
Therefore, I ask blessed Mary, ever virgin, all the angels and saints, and you, my brothers and sisters, to pray for me to the Lord our God.
Amen.
സര്‍വ്വശക്തനായ ദൈവത്തോടും, നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപകയോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൌലോസിനോടും, വിശുദ്ധ തോമ്മായോടും, സകല വിശുദ്ധാരോടും, പിതാവേ, അങ്ങയോടും ഞാന്‍ ഏറ്റുപറയുന്നു. വിചാരത്താലും വാക്കാലും പ്രവര്‍ത്തിയാലും ഞാന്‍ വളരെ പാപം ചെയ്തുപോയി.
എന്റെ പിഴ. എന്റെ പിഴ. എന്റെ വലിയ പിഴ.
ആകയാല്‍, നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപകയോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൌലോസിനോടും, വിശുദ്ധ തോമ്മായോടും, സകല വിശുദ്ധാരോടും, പിതാവേ, അങ്ങയോടും, നമ്മുടെ കര്‍ത്താവായ ദൈവത്തോടു എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ എന്നു ഞാന്‍ അപേക്ഷിക്കുന്നു.
ആമേന്‍.
Prayer for the Faithful Departed
മരിച്ച വിശ്വാസികൾക്കു വേണ്ടി
Eternal rest grant unto them, O Lord, and let perpetual light shine upon them.
........May their souls and the souls of all the faithful departed, through the mercy of
God, rest in peace.
1 Our Father, 1 Hail Mary, 1 Glory Be(5 times)
മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ തമ്പുരാന്റെ അനുഗ്രഹത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയാകട്ടെ.
.......നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്റെ വിലതീരാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ .
1 സ്വര്‍ഗ, 1 നന്മ, 1ത്രി(5 പ്രാവശ്യം)
Prayer for the Faithful Departed
ബന്ധന പ്രാർത്ഥന
My Lord, you are all-powerful, you are God, you are Father.
We beg you through the intercession and help of the archangels Michael, Raphael, and Gabriel
for the deliverance of our brothers and sisters who are enslaved by the evil one.
All saints of heaven, come to our aid.
From anxiety, sadness and obsessions,
we beg you, free us, O Lord.
From hatred, fornication, envy,
we beg you, free us, O Lord.
From thoughts of jealousy, rage, and death,
we beg you, free us, O Lord.
From every thought of suicide and abortion,
we beg you, free us, O Lord.
From every form of sinful sexuality,
we beg you, free us, O Lord.
From every division in our family and every harmful friendship,
we beg you, free us, O Lord.
From every sort of spell, malefice, witchcraft, and every form of the occult,
we beg you, free us, O Lord.
Lord, you who said, "I leave you peace, my peace I give you," grant that, through the intercession of the Virgin Mary,
we may be liberated from every evil spell and enjoy your peace always, in the name of Christ, Our Lord. Amen.
കര്‍ത്താവായ യേശുവേ,അങ്ങ് കുരിശില്‍ ചിന്തിയ തിരുരക്തത്തിന്‍റെ യോഗ്യതായാലും കുരിശിലെ വിജയത്താലും അങ്ങയോട് ഐക്യപ്പെട്ട് പ്രാര്‍ത്ഥിക്കുന്ന എന്നെയും എന്‍റെ കുടുംബത്തെയും ബന്ധുമിത്രാദികളെയും ഭവനങ്ങളെയും പരിസരങ്ങളെയും അങ്ങയുടെ തിരുരക്തം കൊണ്ട് പൊതിഞ്ഞു എല്ലാ പൈശാചിക ശക്തികളുടെ ആക്രമണങ്ങളില്‍നിന്നും സംരക്ഷിക്കണമേ.ഞങ്ങളെ ഉപദ്രവിക്കുന്ന എല്ലാ അന്ധകാര ശക്തികളെയും ദുഷ്ട പിശാച്ചുക്കളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ ബന്ധിച്ച് അവിടുത്തെ പാദപീടത്തിങ്കല്‍ വെയ്ക്കുന്നു.
ആമ്മേന്‍.