Catechism വേദപാഠം
Ten Commandments
ദൈവ കല്പനകൾ
1. I am the LORD your God: you shall not have strange Gods before me.
2. You shall not take the name of the LORD your God in vain.
3. Remember to keep holy the LORD’s Day.
4. Honor your father and mother.
5. You shall not kill.
6. You shall not commit adultery.
7. You shall not steal.
8. You shall not bear false witness against your neighbor.
9. You shall not covet your neighbor’s wife.
10. You shall not covet your neighbor’s goods.
1. നിന്റെ കര്‍ത്താവായ ദൈവം ഞാനാകുന്നു.ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്.
2. ദൈവത്തിന്റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്.
3. കര്‍ത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം.
4. മാതാപിതാക്കന്‍മാരെ ബഹുമാനിക്കണം.
5. കൊല്ലരുത്.
6. വ്യഭിചാരം ചെയ്യരുത്.
7. മോഷ്ടിക്കരുത്.
8. കള്ളസാക്ഷി പറയരുത്.
9. അന്യന്റെ ഭാര്യയെ മോഹിക്കരുത്.
10. അന്യന്റെ വസ്തുക്കള്‍ മോഹിക്കരുത്
ഈ പത്തു കല്‍പനകളെ രണ്ടു കല്‍പനകളില്‍ സംഗ്രഹിക്കാം;
-
എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കണം.
-
തന്നെപ്പോലെ മറ്റുള്ളവരേയും സ്നേഹിക്കണം.
Sacraments
കൂദാശകൾ
1. Baptism
2. Eucharist
3. Confirmation
4. Reconciliation
5. Anointing of the sick
6. Holy orders
7. Marriage
1. മാമ്മോദീസാ
2. സ്ഥൈര്യലേപനം
3. കുര്‍ബാന
4. കുമ്പസാരം
5. രോഗീലേപനം
6. തിരുപ്പട്ടം
7. വിവാഹം
The Apostles Creed
വിശ്വാസപ്രമാണം
I believe in God, the Father Almighty, Creator of Heaven and earth; and in Jesus Christ, His only Son, Our Lord, Who was conceived by the Holy Spirit, born of the Virgin Mary, suffered under Pontius Pilate, was crucified, died, and was buried. He descended into Hell. The third day He arose again from the dead; He ascended into Heaven, sitteth at the right hand of God, the Father Almighty; from thence He shall come to judge the living and the dead. I believe in the Holy Spirit, the holy Catholic Church, the communion of saints, the forgiveness of sins, the resurrection of the body, and the life everlasting.
Amen.
സര്‍വ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി കന്യകാമറിയത്തില്‍നിന്നു പിറന്നു; പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകള്‍ സഹിച്ച്, കുരിശില്‍ തറയ്ക്കപ്പെട്ട്, മരിച്ച് അടക്കപ്പെട്ടു; പാതാളത്തിലേക്കിറങ്ങി, മരിച്ചവരുടെ ഇടയില്‍നിന്നു മൂന്നാംനാള്‍ ഉയിര്‍ത്തു; സ്വര്‍ഗത്തിലേക്കെഴുന്നള്ളി, സര്‍വ്വശക്തിയുള്ള പിതാവിന്റെ വലത്തു ഭാഗത്തു ഇരിക്കുന്നു അവിടുന്ന് ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാസഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയര്‍പ്പിലും, നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു.
ആമേന്‍.
Act of Contrition
മനസ്താപപ്രകരണം
O my God, I am heartily sorry for having offended Thee, and I detest all my sins, because I dread the loss of heaven, and the pains of hell; but most of all because they offend Thee, My God, Who are all good and deserving of all my love. I firmly resolve, with the help of Thy grace, to confess my sins, to do penance, and to amend my life.
Amen.
എന്റെ ദൈവമേ ഏറ്റം നല്ലവനും എല്ലാറ്റിനും ഉപരിയായി സ്നേഹിക്കപ്പെടുവാന്‍ യോഗ്യനുമായ അങ്ങേക്കെതിരായി പാപം ചെയ്തുപോയതിനാല്‍ പൂര്‍ണ്ണ ഹൃദയത്തോടെ ഞാന്‍ മനസ്ഥപിക്കുകയും പാപങ്ങളെ വെറുക്കുകയും ചെയ്യുന്നു. അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു. എന്റെ പാപങ്ങളാല്‍ എന്റെ ആത്മാവിനെ ആശുദ്ധമാക്കിയതിനാലും സ്വര്‍ഗത്തെ നഷ്ടപ്പെടുത്തി നരകത്തിനു അര്‍ഹനായി(അര്‍ഹയായി) തീര്‍ന്നതിനാലും ഞാന്‍ ഖേദിക്കുന്നു. അങ്ങയുടെ പ്രസാദ വരസഹായത്താല്‍ പാപസാഹചര്യങ്ങളെ ഉപേക്ഷിക്കുമെന്നും മേലില്‍ പാപം ചെയ്കയില്ലെന്നും ദൃതമായി ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. ഏതെങ്കിലുമൊരു പാപം ചെയ്യുക എന്നതിനേക്കാള്‍ മരിക്കാനും ഞാന്‍ സന്നദ്ധനാ(സന്നദ്ധയാ)യിരിക്കുന്നു.
ആമേന്‍.
Beatitudes
സുവിശേഷഭാഗ്യങ്ങൾ
1. Blessed are the poor in spirit,
for theirs is the Kingdom of Heaven.
2. Blessed are those who mourn,
for they will be comforted.
3. Blessed are the meek,
for they will inherit the Earth.
4. Blessed are those who hunger and thirst for righteousness,
for they will be filled.
5. Blessed are the merciful,
for they will be shown mercy.
6. Blessed are the pure in heart,
for they will see God.
7. Blessed are the peacemakers,
for they will be called children of God.
8. Blessed are those who are persecuted because of righteousness,
for theirs is the Kingdom of Heaven.
1. ദരിദ്രര്‍ ഭാഗ്യവാന്‍മാര്‍,
എന്തുകൊണ്ടെന്നാല്‍ ദൈവരാജ്യം അവരുടേതാകുന്നു.
2. ദുഃഖിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍,
എന്തുകൊണ്ടെന്നാല്‍ അവര്‍ ആശ്വസിക്കപ്പെടും.
3. എളിമയുള്ളവര്‍ ഭാഗ്യവാന്‍മാര്‍,
എന്തുകൊണ്ടെന്നാല്‍ അവര്‍ ഭൂമിയെ അവകാശമായി അനുഭവിക്കും.
4. നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്‍മാര്‍,
എന്തുകൊണ്ടെന്നാല്‍ അവര്‍ തൃപ്‌തരാക്കപ്പെടും.
5. കരുണയുള്ളവര്‍ ഭാഗ്യവാന്‍മാര്‍,
എന്തുകൊണ്ടെന്നാല്‍ അവരുടെ മേല്‍ കരുണയുണ്ടാകും.
6. ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍,
എന്തുകൊണ്ടെന്നാല്‍ അവര്‍ ദൈവത്തെ കാണും.
7. സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍,
എന്തുകൊണ്ടെന്നാല്‍ അവര്‍ ദൈവപുത്രര്‍ എന്നു വിളിക്കപ്പെടും.
8. നീതിക്കുവേണ്ടി പീഡനം അനുഭവിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍,
എന്തുകൊണ്ടെന്നാല്‍ ദൈവരാജ്യം അവരുടേതാകുന്നു
12 Fruits of Holy Spirit
പരിശുദ്ധാരൂപിയുടെ ഫലങ്ങൾ 12
1. Love
2. Joy
3. Peace
4. Patience
5. Kindness,
6. Generosity,
7. Faithfullness
8. Gentleness,
9. Contingency (self-control)
10. Modesty
11. Chastity
12. Goodness
1. സ്നേഹം
2. സന്തോഷം
3. സമാധാനം
4. ക്ഷമ
5. ദയ
6. നന്മ
7. വിശ്വസ്തത
8. സൗമദ്യ
9. ആന്മസംയമനം
10. അടക്കം
11. സഹനശക്തി
12. വിശുദ്ധി
6 Sins against the Holy Spirit
പരിശുദ്ധാരൂപിക്ക് എതിരായ പാപങ്ങള്‍ 6
1. Despairing of salvation. This is when a person loses hope of salvation, judging that his eternal life is already lost and that he is condemned, even before Judgment. It means judging divine mercy as being small. It means not believing in God’s justice and power.
2. Presumption of salvation is when a person cultivates in his soul an idea of his own perfection, which implies a feeling of pride. He believes his salvation has been guaranteed by what he has done.
3. Denying a truth recognized as such by the Magisterium of the Church. When a person doesn’t accept the truths (dogmas) of the faith, even after an exhaustive doctrinal explanation, it is the sin of heresy. He considers his personal understanding to be greater than that of the Church and the teaching of the Holy Spirit that assists the holy Magisterium.
4. Envying the grace that God gives to other people. Envy is a sentiment of discontent because someone else obtained something good, even if you yourself already possess it or could obtain it some day. It’s the act of not wanting what is good for your neighbor. With this sin, I make myself the judge of the world. I’m revolting against the Divine Will. I’m rebelling against the law of love for one’s neighbor.
5. Obstinacy in sin is the firm will to continue in error even after receiving the light and help of the Holy Spirit. This is when a person creates his own criteria for ethical judgment, or simply doesn’t adopt any ethics at all, and in this way separates himself from God’s will and rejects salvation.
6. Final impenitence is the result of an entire life of rejecting God. This is when a person persists in error until the very end. It’s the equivalent of consecrating oneself to Christ’s adversary. Even at the hour of death, such a person refuses to approach the Father with humility. He doesn’t open himself to the Holy Spirit’s invitation.
1. സ്വര്‍ഗ്ഗം കിട്ടുകയില്ല എന്നുള്ള വിചാരം ( നിരാശ).
2. സത്പ്രവൃത്തി കൂടാതെ സ്വര്‍ഗ്ഗം പ്രാപിക്കണമെന്ന മിഥ്യാ ധാരണ.
3. ഒരു കാര്യം സത്യമാണെന്ന് അറിഞ്ഞാലും അതിനെ നിഷേധിക്കുന്നത്.
4. അന്യരുടെ നന്‍മയിലുള്ള അസൂയ.
5. പാപം ചെയ്തതിനുശേഷം അനുതപിക്കാതെ പാപത്തില്‍ തന്നെ ജീവിക്കുന്നത്.
6. അന്ത്യസമയത്തുപോലും അനുതപിക്കാതെ പാപത്തോടു കൂടെ മരിക്കുന്നത്.
4 Destinies of Man
മനുഷ്യന്‍റെ അന്ത്യങ്ങള്‍ 4
1. Death
2. Judgement
3. Heaven
4. Hell
1. മരണം
2. വിധി
3. സ്വര്‍ഗ്ഗം
4. നരകം
5 Requisites for a good confession
നല്ല കുമ്പസാരത്തിനു വേണ്ട കാര്യങ്ങൾ 5
1. Recollect sins orderly.
2. Repent of them sincerely.
3. Resolve not to repeat.
4. Tell the priest all sins, especially the grave ones.
5. Do the penance the priest gives.
1. പാപങ്ങളെല്ലാം ക്രമമായി ഓര്‍ക്കുന്നത്.
2. പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുന്നത്.
3. മേലില്‍ പാപം ചെയ്കയില്ലെന്ന് പ്രതിജ്ഞ ചെയ്യുന്നത്.
4. ചെയ്തുപോയ മാരകപാപങ്ങള്‍ വൈദികനെ അറിയിക്കുന്നത്.
5. വൈദികന്‍ കല്‍പിക്കുന്ന പ്രായശ്ചിത്തം നിറവേറ്റുന്നത്.
The four characteristics of the true Church
തിരുസഭയുടെ ലക്ഷണങ്ങൾ 4
1. The Church is One.
2. The Church is Holy.
3. The Church is Catholic.
4. The Church is Apostolic.
തിരുസഭ ഏകമാകുന്നു
തിരുസഭ വിശുദ്ധമാകുന്നു
തിരുസഭ കത്തോലികമാകുന്നു
തിരുസഭ സ്ലൈഹീകമാകുന്നു
Precepts of the Church
തിരുസഭയുടെ കല്പനകൾ
1. To attend Mass on Sundays and holy days while resting from servile labor.
2. To receive the Sacrament of Reconciliation at least once a year.
3. To receive the Eucharist at least once a year, during the Easter Season.
4. To observe the days of fasting and abstinence.
5. To help to provide for the needs of the Church according to one's abilities.
1. ഞായറാഴ്ചകളിലും കടമുള്ള തിരുനാളുകളിലും ദിവ്യ ബലിയില്‍ പൂര്‍ണ്ണമായും സജീവമായും പങ്കുകൊള്ളണം. ആ ദിവസങ്ങളില്‍ വിലക്കപ്പെട്ട വേലകള്‍ ചെയ്യരുത്
2. ആണ്ടിലൊരിക്കലെങ്കിലും അനുരഞ്ജന കൂദാശ സ്വീകരിക്കുകയും (കുമ്പസാരിക്കുകയും) പെസഹാകാലത്ത് പരിശുദ്ധ കുര്‍ബാന ഉള്‍ക്കൊള്ളുകയും വേണം.
3. നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ ഉപവസിക്കുകയും വിലക്കപ്പെട്ട ഭക്ഷണസാധനങ്ങള്‍ വര്‍ജ്ജിക്കുകയും ചെയ്യണം.
4. വിലക്കപ്പെട്ട കാലത്ത് വിവാഹം ആഘോഷിക്കുകയോ തിരുസ്സഭ വിലക്കിയിരിക്കുന്ന ആളുകളുമായി വിവാഹം നടത്തുകയോ ചെയ്യരുത്.
5. ദൈവാലയത്തിനും ദൈവാലയ ശുശ്രൂഷകര്‍ക്കും വൈദികാദ്ധ്യക്ഷന്‍ നിശ്ചയിച്ചിട്ടുള്ള പതവാരവും മറ്റ് ഓഹരികളും കൊടുക്കണം.
Lord's Prayer
സ്വർഗ്ഗസ്ഥനായ
Our Father, Who art in heaven, hallowed be Thy name; Thy kingdom come; Thy will be done on earth as it is in heaven.
Give us this day our daily bread; and forgive us our trespasses as we forgive those who trespass against us; and lead us not into temptation, but deliver us from evil.
Amen.
സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ; അങ്ങയുടെ രാജ്യം വരണമേ.അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.
അന്നന്നു വേണ്ട ആഹാരം ഇന്നും ഞങ്ങള്‍ക്കു തരണമേ. ഞങ്ങളോടു തെറ്റു ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കേണമേ; ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ, തിന്മയില്‍നിന്നും ഞങ്ങളെ രക്ഷിക്കണമേ.
ആമേന്‍.
The Confiteor
കുമ്പസാരത്തിനുള്ള ജപം
I confess to almighty God, and to you, my brothers and sisters, that I have sinned through my own fault, in my thoughts, and in my words, in what I have done, and in what I have failed to do;
Through my fault,
Through my fault,
Through my most grievous fault;
Therefore, I ask blessed Mary, ever virgin, all the angels and saints, and you, my brothers and sisters, to pray for me to the Lord our God.
Amen.
സര്‍വ്വശക്തനായ ദൈവത്തോടും, നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപകയോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൌലോസിനോടും, വിശുദ്ധ തോമ്മായോടും, സകല വിശുദ്ധാരോടും, പിതാവേ, അങ്ങയോടും ഞാന്‍ ഏറ്റുപറയുന്നു. വിചാരത്താലും വാക്കാലും പ്രവര്‍ത്തിയാലും ഞാന്‍ വളരെ പാപം ചെയ്തുപോയി.
എന്റെ പിഴ. എന്റെ പിഴ. എന്റെ വലിയ പിഴ.
ആകയാല്‍, നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപകയോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൌലോസിനോടും, വിശുദ്ധ തോമ്മായോടും, സകല വിശുദ്ധാരോടും, പിതാവേ, അങ്ങയോടും, നമ്മുടെ കര്‍ത്താവായ ദൈവത്തോടു എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ എന്നു ഞാന്‍ അപേക്ഷിക്കുന്നു.
ആമേന്‍.
Works of mercy
കാരുണ്യപ്രവർത്തികൾ പതിനാല്
Corporal works of mercy
1. To feed the hungry.
2. To give water to the thirsty.
3. To clothe the naked.
4. To shelter the homeless.
5. To visit the sick.
6. To visit the imprisoned, or ransom the captive.
7. To bury the dead
Spiritual works of mercy
1. To instruct the ignorant.
2. To counsel the doubtful.
3. To admonish the sinners.
4. To bear patiently those who wrong us.
5. To forgive offenses.
6. To comfort the afflicted.
7. To pray for the living and the dead
ശാരീരികങ്ങൾ
1. വിശക്കുന്നവര്‍ക്ക് ഭക്ഷണം കൊടുക്കുന്നത്.
2. ദാഹിക്കുന്നവര്‍ക്ക് കുടിക്കാന്‍ കൊടുക്കുന്നത്.
3. വസ്ത്രമില്ലാത്തവര്‍ക്ക് വസ്ത്രം കൊടുക്കുന്നത്.
4. പാര്‍പ്പിടമില്ലാത്തവര്‍ക്ക് പാര്‍പ്പിടം കൊടുക്കുന്നത്.
5. രോഗികളെയും തടവുകാരെയും സന്ദര്‍ശിക്കുന്നത്.
6. അവശരെ സഹായിക്കുന്നത്.
7. മരിച്ചവരെ അടക്കുന്നത്.
അദ്ധ്യാന്മിഗങ്ങൾ
1. അറിവില്ലാത്തവരെ പഠിപ്പിക്കുന്നത്.
2. സംശയമുള്ളവരുടെ സംശയം തീര്‍ക്കുന്നത്.
3. ദുഃഖിതരെ ആശ്വസിപ്പിക്കുന്നത്.
4. തെറ്റ് ചെയ്യുന്നവരെ തിരുത്തുന്നത്.
5. ഉപദ്രവങ്ങള്‍ ക്ഷമിക്കുന്നത്.
6. അന്യരുടെ കുറവുകള്‍ ക്ഷമയോടെ സഹിക്കുന്നത്.
7. ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നത്.
Seven deadly sins and corresponding virtues
മൂല പാപങ്ങളും അവക്കെതിരായ പുണ്യങ്ങളും
(1) Pride - Humility
(2) Greed - Charity
(3) Lust - Chastity
(4) Wrath - Patience
(5) Gluttony - Temperance
(6) Envy - Gratitude
(7) Sloth - Diligence
1. നിഗളം - എളിമ
2. ദ്രവ്യാഗ്രഹം - ഔദാര്യം
3. മോഹം - അടക്കം
4. കോപം - ക്ഷമ
5. കൊതി - മിതഭോജനം
6. അസൂയ - ഉപവി
7. മടി - ഉത്സാഹം
Seven gifts of the Holy Spirit
പരിശുദ്ധാരൂപിയുടെ ദാനങ്ങൾ 7
1. Wisdom
2. Understanding
3. Counsel
4. Fortitude
5. Knowledge
6. Piety
7. Fear of the Lord.
1. ജ്ഞാനം
2. ബുദ്ധി
3. ആലോചന
4. ആത്മശക്തി
5. അറിവ്
6. ഭക്തി
7. ദൈവഭയം
3 Theological virtues
ദൈവികപുണ്യങ്ങള്‍ 3
1. Faith
2. Hope
3. Charity
1. വിശ്വാസം
2. ശരണം
3. ഉപവി
3 Main Virtues
പ്രധാന പുണ്യപ്രവൃത്തികള്‍ 3
1. Fasting
2. Prayer
3. Donation
1. നോമ്പ്
2. പ്രാര്‍ത്ഥന
3. ധര്‍മ്മദാനം
4 Cardinal virtues
മൗലിക സുകൃതങ്ങള്‍ 4
1. Prudence
2. Fortitude
3. Temperance
4. Justice
1. വിവേകം
2. നീതി
3. ആത്മശാന്തി
4. മിതത്വം